റിയാദ്: സൗദിയിൽ അഞ്ചംഗ കവർച്ചാ സംഘം അറസ്റ്റിൽ. മോഷ്ടിച്ചെടുത്ത വാഹനത്തിൽ കറങ്ങി നടന്ന് മോഷണവും പിടിച്ചുപറിയും അതിക്രമവുമൊക്കെ നടത്തി വന്നിരുന്ന അഞ്ചംഗ സംഘത്തെയാണ് റിയാദിൽ നിന്നും പിടികൂടിയത്. പ്രവാസി മലയാളികളിൽ നിന്നും ഉൾപ്പെടെ കവർച്ച നടത്തിയ സംഘമാണ് അറസ്റ്റിലായത്.
പലതരം കുറ്റകൃത്യങ്ങളുമായി നടന്ന സിറിയക്കാരായ സംഘമാണ് റിയാദ് പോലീസിന്റെ വലയിലായത്. പ്രതികളെ കേസന്വേഷണത്തിനും തുടർ നടപടികൾക്കും ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് അറിയിച്ചു.







