മക്കയില്‍ നിന്നും മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ഹൈദരബാദില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അ പകടം ഉണ്ടായത്.
അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഇന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പടെയുള്ള സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.







