റിയാദ്: സൗദിയിൽ ഇനി നൈറ്റ് ലൈഫ് കളറാകും. റിയാദിൽ സ്ട്രീറ്റ് ഫുഡ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് അധികൃതർ. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ നടക്കുക. തനത് തെരുവ് ഭക്ഷണങ്ങൾ നൽകുക, നഗരത്തെ രാത്രി കാലങ്ങളിലും സജീവാക്കുക തുടങ്ങിയവ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുക.
കാൽനട യാത്ര പ്രോത്സാഹിപ്പിക്കുക, ബജറ്റിലൊതുങ്ങുന്ന ഭക്ഷണ ഓപ്ഷനുകൾ ലഭ്യമാക്കുക, ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിയ്ക്ക് പിന്നിലുണ്ട്.







