മദീന: യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സ്വദേശി യുവാവിന് ശിക്ഷ വിധിച്ച് സൗദി അറേബ്യ. രണ്ടു വർഷം തടവും പതിനായിരം റിയാൽ പിഴയുമാണ് ശിക്ഷ. പിന്നിലൂടെ എത്തിയ പ്രതി യുവതിയ കെട്ടിപ്പിടിക്കുകയായിരുന്നു. മദീന അപ്പീൽ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. പ്രതിയുടെ പേരുവിവരങ്ങളും ഇയാൾ ചെയ്ത കുറ്റകൃത്യവും ഇതിനുള്ള ശിക്ഷകളും പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.







