റിയൽ എസ്റ്റേറ്റ് മേഖലയിലെ നിയമലംഘങ്ങൾ; കർശന നടപടി സ്വീകരിച്ച് സൗദി

saudi arabia

റിയാദ്: വാടക കൂട്ടാൻ രേഖയില്ലാതെ വാടകയ്ക്ക് നൽകിയ 14 പ്രൊജക്റ്റുകളുടെ കമ്പനി മേധാവികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി. റിയൽ എസ്റ്റേറ്റ് ഓഫ് പ്ലാൻ വിൽപ്പനയിൽ ആവശ്യമായ ലൈസൻസ് ഇല്ലാതെ വിൽപ്പന നടത്തുകയും ഗുണഭോക്താക്കളിൽ നിന്ന് പണം ശേഖരിക്കുകയും ചെയ്തവരെയാണ് റേഗ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. റിയൽ എസ്റ്റേറ്റ് മേധാവികൾ ഓഫ്‌-പ്ലാൻ വിൽപ്പനയും ലീസിങ്ങും സംബന്ധിച്ച നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതാണ് എന്നാണ് നിർദ്ദേശം.

പരസ്യം ചെയ്യുന്നതിനും പണം ശേഖരിക്കുന്നതിനും വിൽക്കുന്നതിനും മുമ്പ് ആവശ്യമായ ലൈസൻസുകൾ നേടണം. റിയൽ എസ്റ്റേറ്റ് നിയമങ്ങളെ ദുർബലപ്പെടുത്തുന്നതും വിപണിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതുമായ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നമെന്നതാണ് മുന്നറിയിപ്പ്.

നിക്ഷേപകർക്കും ചില നിർദ്ദേശങ്ങൾ റേഗ നൽകിയിട്ടുണ്ട്. പ്രോജക്ടുകളുടെ ലൈസൻസിന്റെ നിയമസാധുത ഔദ്യോഗിക ചാനലുകളിലൂടെ പരിശോധിച്ച ശേഷം മാത്രമേ പ്രോജക്ടുകൾ വാങ്ങാവൂ എന്നാണ് നിക്ഷേപകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട ഏതൊരു നിയമലംഘങ്ങളെ കുറിച്ചും റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!