റിയാദ്: ഡീസലിനും എൽപിജി പാചകവാതകത്തിനും വില വർധിപ്പിച്ച് സൗദി അറേബ്യ. ഡീസൽ വിലയിൽ 7.8 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 1.79 റിയാലാണ് സൗദിയിൽ ഒരു ലിറ്റർ ഡീസലിന്റെ വില. പുതുക്കിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
2022-ൽ ഡീസൽ വില പുനഃപരിശോധിക്കുന്ന സംവിധാനം നിലവിൽ വന്നതിന് ശേഷം ഇത് അഞ്ചാം തവണയാണ് നിരക്ക് വർധിപ്പിക്കുന്നത്. എൽപിജി സിലിണ്ടറുകളുടെ പുതുക്കിയ വില പ്രഖ്യാപിച്ചത് പാചകവാതക വിതരണക്കാരായ ഗാസ്‌കോയാണ്. ഇതനുസരിച്ച് 11 കിലോഗ്രാം സിലിണ്ടറിന് 26.23 റിയാലും, 5 കിലോഗ്രാം സിലിണ്ടറിന് 11.93 റിയാലുമായിരിക്കും പുതിയ വില.
കേന്ദ്ര ഗ്യാസ് ടാങ്കുകൾക്ക് ലിറ്ററിന് 1.7770 റിയാൽ എന്ന നിരക്കിലാകും ഇനി വിതരണം ചെയ്യുക. ഗതാഗത ചെലവ്, വാറ്റ് എന്നിവ ഉൾപ്പെടുത്തിയുള്ളതാണ് ഈ നിരക്കുകൾ.







