റിയാദ്: ആഗോള എയർ കാർഗോ വിപണിയിലേക്ക് ചുവടുവെച്ച് റിയാദ് എയർലൈൻസും. ‘റിയാദ് കാർഗോ’ ബ്രാൻഡ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. അണ്ടർ-എയർക്രാഫ്റ്റ് കാർഗോ വെയർഹൗസുകൾ വഴി കാർഗോ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ സൂചനയായാണ് ലോഞ്ച്.
എയർലൈൻസ് ഓർഡർ ചെയ്തിട്ടുള്ളത് 120-ലധികം വൈഡ്-ബോഡി വിമാനങ്ങളാണ്. റിയാദ്-ലണ്ടൻ റൂട്ടിൽ റിയാദ് കാർഗോ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. തുണിത്തരങ്ങൾ, പൂക്കൾ, മത്സ്യം, ചായ, കാപ്പി എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങൾ വിജയകരമായി എത്തിച്ചിട്ടുണ്ട്. റിയാദ് എയർലൈൻസ് 182 വിമാനങ്ങളുടെ ഓർഡർ നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.







