റിയാദ്: സൗദിയിലെ റിയാദ് മെട്രോ സ്റ്റേഷനിൽ യുവതി പ്രസവിച്ചു. അൽ അന്ദലസ് സ്റ്റേഷനിലാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രവർത്തനം ആരംഭിച്ച ശേഷം ഇതാദ്യമായാണ് റിയാദ് മെട്രോ നെറ്റ് വർക്കിൽ ഒരു കുഞ്ഞ് ജനിക്കുന്നത്. വനിതാ ജീവനക്കാരുടെ പിന്തുണയോടെ ഓപ്പറേഷൻസ് ടീം അടിയന്തിര സാഹചര്യം കൈകാര്യം ചെയ്തു.
റിയാദ് മെട്രോ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഒരു വർഷം മുഴുവൻ സാധുതയുള്ള രണ്ട് ഫസ്റ്റ് ക്ലാസ് ദർബ് കാർഡുകൾ സമ്മാനിച്ചു. പ്രസവപരിചരണത്തിൽ പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾക്കും നന്ദിയും അഭിനന്ദനവും അറിയിക്കുന്ന കത്തും റിയാദ് മെട്രോ കൈമാറി.







