റിയാദ്; സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. റിയാദ്, ഖസീം, കിഴക്കൻ പ്രവിശ്യ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യ, എന്നിവിടങ്ങളിൽ ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
തബൂക്ക്, മദീന പ്രവിശ്യകളിൽ താപനില കുറയാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇടിമിന്നലോട് കൂടി മഴ പെയ്യുന്ന സമയങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ വടക്കൻ മേഖലയിൽ മഞ്ഞുമൂടിയ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.







