സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു

IMG-20261020-WA0010

റിയാദ്: സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. ജീവകാരുണ്യ പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമായ അഷ്‌റഫ് ഓച്ചിറ ആണ് മരിച്ചത്. 48 വയസായിരുന്നു.

താമസസ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്ന് അഷ്‌റഫിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസിന്റെ സഹോദരീ ഭർത്താവാണ്. കൊല്ലം ഓച്ചിറ നെടുതറയിൽ പരേതനായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ് അഷ്‌റഫ്. ഭാര്യ: ഹസീദ. മക്കൾ: ഇഷാൻ, അഫ്ഷീൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!