അബ്ദുൽ റഹീമിന്റെ മോചനം വൈകും; കേസ് ആറാം തവണയും മാറ്റിവെച്ചു

abdul rahim

റിയാദ്: കൊലപാതക കേസിൽ സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. കേസ് ആറാം തവണയും റിയാദ് കോടതി മാറ്റിവെച്ചു.

ഇന്ന് ജയിൽ മോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു അബ്ദുൽ റഹീമിന്റെയും കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും പ്രതീക്ഷ. എന്നാൽ, കേസ് വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. രാവിലെ എട്ടിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിച്ച സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു.

റഹീമും റഹീമിന്റെ അഭിഭാഷക സംഘവും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരിയും സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
15 മില്യൻ റിയാൽ മോചനദ്രവ്യം നൽകിയതോടെ വധശിക്ഷയെന്ന ആവശ്യത്തിൽ നിന്ന് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം പിൻവാങ്ങിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തടവ് അടക്കമുള്ള ശിക്ഷകളിലാണ് ഇനി കോടതിയുടെ തീരുമാനം വരാനുള്ളത്. ഇതിന്റെ വാദമാണ് ഇപ്പോൾ നടന്നുവരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!