അബ്‌ദുറഹീമിന് വധശിക്ഷയിൽ നിന്നും മോചനം

സ്വദേശി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് മൂടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതി ചൊവ്വാഴ്ച ഉച്ചക്കാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. രാവിലെ റഹീമിനെ റിയാദ് ക്രിമിനൽ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇരുവിഭാഗം വക്കീലന്മാരും കോടതിയിൽ എത്തിയിരുന്നു.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധീഖ് തുവ്വൂർ എന്നിവരും റഹിമിനൊപ്പം കോടതിയിൽ ഹാജരായി.

വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതിയിൽ റഹീമിനെ ഹാജരാക്കിയത്. രേഖകളെല്ലാം കോടതി പരിശോധിച്ചതിനു ശേഷമാണ് വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പുവച്ചത്. കോടതിയിൽ എംബസി വഴി കെട്ടിവച്ച ഒന്നരക്കോടി റിയാലിന്റെ (ഏകദേശം 34 കോടിയിലേറെ രൂപ) ചെക്ക് കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പ്രതിനിധിക്ക് കൈമാറി. ജയിൽ മോചനമുൾപ്പടെയുള്ള നടപടിക്രമങ്ങൾ വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ ആശ്വാസമായ ഉത്തരവാണ് ഇന്നുണ്ടായതെന്ന് റിയാദ് റഹിം സഹായ സമിതി ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!