റിയാദ് – ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമായ അബ്ശിറിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും വിവിരങ്ങൾ തേടിയും അബ്ശിറുമായി ബന്ധമുള്ളതായി പറഞ്ഞുകൊണ്ട് സംശയകരമായ ലിങ്കുകൾ അയച്ചും ഇ-മെയിലുകൾ വഴിയും വിവരങ്ങൾ ചോർത്തി ചില വ്യക്തികളും സ്ഥാപനങ്ങളും തട്ടിപ്പുകൾ നടത്തുന്നതിനെതിരെയാണ് അബ്ശിർ മുന്നറിയിപ്പ് നൽകിയത്. ABSHER.sa എന്ന ലിങ്ക് വഴിയോ ഔദ്യോഗിക ആപ്പ് വഴിയോ മാത്രമേ അബ്ശിർ പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂവെന്നും അബ്ശിർ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.