ദമാം – കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ റോഡിൽ ട്രെയിലർ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ റോഡിനു കുറുകെയാണ് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് മണിക്കൂറുകളോളമാണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടത്.
ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ അധ്യാപകരും വിദ്യാർഥികളും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും എത്താൻ കാലതാമസം നേരിട്ടിരുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽകോബാർ, അൽഖഫ്ജിയിലൂടെ ബഹ്‌റൈൻ അതിർത്തിയെയും കുവൈത്ത് അതിർത്തിയെയും ബന്ധിപ്പിക്കുന്ന രാജ്യാന്തര പാതയായ അബൂഹദ്‌രിയ റോഡിൽ സമീപ കാലത്ത് നിരവധി അപകടങ്ങൾ ആവർത്തിക്കുകയാണ്. സ്‌കൂൾ വിദ്യാർഥികളുടെയും ജീവനക്കാരുടെയും കടുത്ത തിരക്കനുഭവപ്പെടുന്ന സമയങ്ങളിൽ അബൂഹദ്‌രിയ റോഡിൽ ലോറികൾക്ക് വിലക്കേർപ്പെടുത്തണമെന്ന് പ്രദേശാവാസികൾ ആവശ്യപ്പെട്ടു.