ദമാം: സൗദിയിൽ ഉംറ നിർവ്വഹിച്ചു മടങ്ങിയ സംഘത്തിന്റെ വാഹനം ഉൾപ്പെടെ അപകടത്തിൽ പെട്ട് പതിമൂന്ന് പേർ മരിച്ചു. മരിച്ചവരിൽ അഞ്ചു പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. മൂന്ന് കാറുകളും ഡയന ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റിയാദ് മുസാഹ്മിയയിൽ വെച്ചാണ് അപകടം സംഭവിച്ചത്.
റിയാദിൽ നിന്നും 75 കിലോമീറ്റർ അകലെ മുസാഹ്മിയയിൽ വെച്ചാണ് ദാരുണ അപകടമുണ്ടായത്. മൂന്ന് കാറുകൾ എതിർ ദിശയിൽ വന്ന ഡയന ലോറിയിൽ ഇടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ അഞ്ചു പേർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. റിയാദ് കിംഗ് ഫഹദ് സിറ്റിയിലെ ഓങ്കോളജി ഡോക്ടറായ ജാഹിം അൽശബ്ഹിയും കുടുംബാംഗങ്ങളാണ് മരിച്ച ഒരേ കുടുംബാംഗങ്ങൾ.
മറ്റു രണ്ടു കാറുകളിലുണ്ടായിരുന്ന എട്ടു പേരും മരിച്ചവരിൽ ഉൾപ്പെടും. എന്നാൽ ഇവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ഇടിയുടെ ആഘാതത്തിൽ കാറുകൾ പൂർണ്ണമായും തകർന്നു. പാകിസ്ഥാൻ സ്വദേശി ഓടിച്ചിരുന്ന ഡയനയാണ് കാറുകളിൽ ഇടിച്ചത്.