ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്ക്

accident

ജിദ്ദ- ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. അടിയന്തര രക്ഷക്കായി എയർ ആംബുലൻസും ആറു ആംബുലൻസുകളും എത്തി. ജിദ്ദ, മക്ക എക്‌സ്പ്രസ് വേയിൽ ജിദ്ദ ദിശയിലുള്ള റോഡിൽ മുസ്ഹഫ് ശിൽപത്തിനു സമീപമാണ് വാഹനാപകടം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാവിലെ 10.37 നാണ് അപകടത്തെ കുറിച്ച് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. ഉടൻ തന്നെ ആറു ആംബുലൻസുകളും ഒരു എയർ ആംബുലൻസും സ്ഥലത്തേക്ക് പുറപ്പെട്ടതായി റെഡ് ക്രസന്റ് അറിയിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ എയർ ആംബുലൻസിൽ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. ബാക്കിയുള്ളവരെ മക്കയിലെ അൽനൂർ ആശുപത്രി, അൽസാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിലേക്കും മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!