സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

malayali

ജിദ്ദ: സൗദിയിലെ ജിദ്ദ-ജിസാൻ ഹൈവേയിൽ നടന്ന അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കൊടുവള്ളി പാറക്കൽ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസാണ് മരിച്ചത്. 25 വയസായിരുന്നു. ജിദ്ദ ജാമിഅ ഖുവൈസിൽ താമസിക്കുന്ന ഇദ്ദേഹം ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങൾ ഡെയ്ന വാഹനത്തിൽ കൊണ്ടുപോകവെയാണ് അപകടം സംഭവിച്ചത്. ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ ലിത്തിൽ വെച്ചാണ് ഇന്ന് പുലർച്ചെ അപകടം ഉണ്ടായത്.

കൂടെയുണ്ടായിരുന്ന പറോപ്പടി സദേശിയായ മറ്റൊരു യുവാവിനും പരിക്കേറ്റിട്ടുണ്ട്. സഹായങ്ങൾക്കും മറ്റും അൽ ലിത്ത്, ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങുകൾ കൂടെയുണ്ട്. ഷറീനയാണ് ഫാരിസിന്റെ മാതാവ്. സഹോദരൻ: ആദിൽഷ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!