ദമ്മാം: സൗദിയിലെ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. മലയാളി യുവതിയും കുട്ടിയുമാണ് വാഹനാപകത്തിൽ മരണപ്പെട്ടത്. മലപ്പുറം ആരീക്കോട് സ്വദേശിയായ എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുട്ടിയുമാണ് മരിച്ചത്. സൗദിയിലെ അബ്ഖൈക്കിലാണ് വാഹനാപകടം ഉണ്ടായത്. മദീനയിൽ നിന്നും ദമ്മാമിലേക്ക് പോകവെയാണ് അപകടം.
വാഹനാപകടത്തിൽ പരിക്കേറ്റ സുഹൈലിനെ അബ്ഖൈക്ക് മിലിറ്ററി ഹോസ്പിറ്റലിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. സുഹൈലിന്റെ അളിയനും കുട്ടികളും ഒപ്പമുണ്ടായിരുന്നു. റിയാദ് ദമ്മാം ഹൈവേയിലാണ് പുലർച്ചയോടെ അപകടം നടന്നത്.
മദീനയിലെ കോടതിയിൽ പരിഭാഷകനാണ് സുഹൈൽ. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇവർ ദമ്മാമിലേക്ക് യാത്ര തിരിച്ചത്. ഇതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു.