സൗദിയിൽ മരം മുറിക്കുന്നതിനെതിരെ നടപടി ശക്തമാക്കി

action against cutting tree

ദമ്മാം: സൗദിയിൽ മരം മുറിക്കുന്നതിനെതിരെയും അനധികൃതമായി വിറക് വിൽക്കുന്നതിനെതിരെയും നടപടി ശക്തമാക്കി പരിസ്ഥിതി മന്ത്രാലയം. രാജ്യത്ത് തണുപ്പ് വർധിച്ചതോടെ നിയമലംഘനങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് കടുപ്പിച്ചത്. അയ്യായിരം മുതൽ പതിനാറായിരം റിയാൽ വരെയാണ് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത്.

സൗദി പരിസ്ഥതി കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡവലപ്പ്‌മെന്റ് ആന്റ് കോംപാറ്റിംഗ് സർട്ടിഫിക്കേഷനാണ് മുന്നറിയിപ്പ് ആവർത്തിച്ചത്. രാജ്യത്തെ ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാകുന്ന തരത്തിൽ മരം മുറിക്കുന്നതും ഉപഉൽപന്നങ്ങളാക്കി വിൽപ്പന നടത്തുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പ്രാദേശിക വിറകും കരിയും കൊണ്ടു പോകുന്നതും സംഭരിക്കുന്നതും വിൽപ്പന നടത്തുന്നതും നിയമ പരിധിയിൽ ഉൾപ്പെടും.ഇത്തരം നിയമന ലംഘനങ്ങൾക്ക് അയ്യായിരം റിയാൽ മുതൽ പതിനാറായിരം റിയാൽ വരെ പിഴ ചുമത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.പദ്ധതി പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങൾ തടയുന്നതിനുമായി ആർ്ട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഈ മേഖലയിൽ നിരന്തര നിരീക്ഷണവും സജ്ജീകരിച്ചതായും അതോറിറ്റി അതികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!