വലിയ ഉപകരണങ്ങൾ നിരീക്ഷിക്കുന്നതിനായി നിർമിതബുദ്ധി സാങ്കേതികവിദ്യ; പുതിയ പദ്ധതിയുമായി സൗദി അറേബ്യ

ai for bigger innovations

ജിദ്ദ: വലിയ ഉപകരണങ്ങൾ നിരീക്ഷിക്കുന്നതിനായി നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സൗദി അറേബ്യ. മുന്നൂറിലേറെ ഉപകരണങ്ങൾ നിരീക്ഷിക്കും. റിയാദ് എയർപോർട്ടിലെ ജീവനക്കാരുടെ സേവന നിരീക്ഷണത്തിലും എഐ ഉപയോഗപ്പെടുത്തുന്നുണ്ട്. നേരത്തെ ഇതുവഴി ആവശ്യമായി വന്നിരുന്ന ചിലവ് ഇരുപത്തിയഞ്ച് ശതമാനം കുറക്കാൻ കഴിഞ്ഞുവെന്ന് എ ഐ അതോറിറ്റി വ്യക്തമാക്കി.

റെഡ് സീ സൗദിയുടെ പ്രധാന പദ്ധതിയാണ്. റെഡ് സീ പദ്ധതി പ്രദേശത്തെ കൂറ്റൻ ഉപകരണങ്ങളും ഭാരമേറിയ ഉപകരണങ്ങളും നിരീക്ഷിക്കാനാണ് എ ഐ ഉപയോഗിക്കുന്നത്. റെഡ് സീ പദ്ധതിയിൽ മാത്രം 350 കൂറ്റൻ ഉപകരണങ്ങളുണ്ട്. കമ്പനികൾക്ക് ഉപകരണങ്ങളുടെ പ്രകടനവും കാര്യക്ഷമതയും തൽസമയം എളുപ്പത്തിൽ ട്രാക്ക് ചെയ്യാം.

അറ്റകുറ്റപ്പണിയുടെ സമയമാകുന്നതും ഉപകരണങ്ങളുടെ പ്രവർത്തനവും ജോലിക്കാരാണ് നേരത്തെ നിരീക്ഷിച്ചിരുന്നത്. ഇതിനാണിപ്പോൾ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. 25% വരെ ചെലവ് ഇതുവഴി കുറക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!