Search
Close this search box.

സമുദ്ര മാർഗ്ഗം ഗാ സയിലേക്ക് 1,050 ടൺ ഭക്ഷണം എത്തിച്ച് സൗദി അറേബ്യ

aid to gasa

ജിദ്ദ – കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) കപ്പൽ ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോർട്ട് സെയ്ഡിലേയ്ക്കുള്ള സൗദി മാനുഷിക സാഹായത്തിന്റെ ഉദ്ഘാടന യാത്ര ആരംഭിച്ചു.

1,050 ടൺ ഭക്ഷണം, മെഡിക്കൽ സപ്ലൈസ്, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഈ കപ്പലിൽ ഉൾകൊള്ളുന്നു. ഗാസയിലെ ഫലസ്തീൻ ജനതയെ സഹായിക്കാനുള്ള സൗദി ജനകീയ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ സഹായങ്ങൾ. സൗദി അറേബ്യ അതിന്റെ മാനുഷിക വിഭാഗമായ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) മുഖേന ഗാസയിലെ ഫലസ്തീൻ ജനതയെ സഹായിക്കാൻ നൽകുന്ന ദുരിതാശ്വാസ, മാനുഷിക ശ്രമങ്ങൾക്ക് അനുസൃതമായാണ് ഈ സംരംഭം.

സൗദി അറേബ്യ ഈജിപ്തിലെ എൽ അരിഷ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 11 ദുരിതാശ്വാസ വിമാനങ്ങൾ ഇതുവരെ അയച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!