റിയാദ് – സൗദി അറേബ്യയുടെ പതിമൂന്നാമത് ഗാസ റിലീഫ് വിമാനം ഈജിപ്തിലെ അൽഅരീശ് വിമാനത്താവളത്തിലെത്തി. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററാണ് സൗദിയ്ക്ക് വേണ്ടി ഈ സഹായം നൽകിയത്. ഗാസയിൽ ദുരിതത്തിലായ ഫലസ്തീനികളെ സഹായിക്കാൻ നിശ്ചയിച്ച 20 ആംബുലൻസുകളിൽ രണ്ടെണ്ണം ഈ വിമാനത്തിലുണ്ട്. ബാക്കി ആംബുലൻസുകൾ അടുത്ത ദിവസങ്ങളിൽ ഗാസയിലെത്തും.
പന്ത്രണ്ടാമത് റിലീഫ് വിമാനം ഇന്നലെ അൽഅരീശ് വിമാനത്താവളത്തിലെത്തിയിരുന്നു. 35 ടൺ ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.