റിയാദ്: ഗാസയിലെ ഫലസ്തീനികൾക്കുള്ള സഹായവുമായി സൗദി അറേബ്യയുടെ 38-ാമത് വിമാനം ഞായറാഴ്ച ഈജിപ്തിലെ എൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
സൗദി സഹായ ഏജൻസിയായ കെ.എസ്.റിലീഫാണ്. ഗാസ മുനമ്പിലെ സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികളെ സഹായിക്കുന്നതിനായി 23 ടൺ ഭക്ഷണം, മെഡിക്കൽ, പാർപ്പിട വിതരണങ്ങൾ എന്നിവ ഉൾപ്പെടുന്ന സഹായം വിതരണം ചെയ്യുന്നത്.
അതേസമയം, ഗാസയിലെ ജനങ്ങൾക്ക് സഹായം നൽകുന്നതിനുള്ള സൗദി ദേശീയ ധനസമാഹരണ കാമ്പയിൻ ഇതുവരെ 604 മില്യണിലധികം (161 മില്യൺ ഡോളർ) സമാഹരിച്ചു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായി 2023 നവംബർ 2 ന് KSrelief സഹേം പ്ലാറ്റ്ഫോമിലൂടെ സംഭാവനകൾക്കായുള്ള പദ്ധതി ആരംഭിച്ചിരുന്നു.
ഞായറാഴ്ചയോടെ, 1.37 ദശലക്ഷത്തിലധികം ആളുകൾ സംഭാവന നൽകിയതായി അധികൃതർ അറിയിച്ചു.