60 എയർബസ് എ321 നിയോ വിമാനങ്ങൾ വാങ്ങും; കരാറിൽ ഒപ്പുവെച്ച് റിയാദ് എയർ

air bus to be bought by riyadh air

റിയാദ്: 60 എയർബസ് എ321നിയോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ. 2025-ൽ ആരംഭിക്കുന്ന എയർലൈനിന്റെ കന്നി യാത്രയ്ക്കുള്ള ഒരു വലിയ നാഴികക്കല്ലാണ് ഈ കരാർ. ലോകത്തിലെ ഏറ്റവും ആധുനികവും ഇന്ധനക്ഷമതയുള്ളതുമായ വിമാനങ്ങളാണ് ഇവ.

റിയാദ് എയർ സിഇഒ ടോണി ഡഗ്ലസ്, എയർബസ് സിഇഒ ക്രിസ്റ്റ്യൻ ഷെറർ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് കരാർ ഒപ്പുവച്ചത്. റിയാദ് എയറിന് ഇപ്പോൾ മൊത്തം 132 വിമാനങ്ങൾ ഓർഡറിലുണ്ട്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ ഗവർണറും റിയാദ് എയറിന്റെ ചെയർമാനുമായ യാസിർ അൽ റുമയ്യൻ കരാറിൽ ഒപ്പുവെച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.

സൗദി അറേബ്യയുടെ വ്യോമഗതാഗത മേഖലയിൽ ഈ എയർലൈൻ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സൗദി അറേബ്യയെ ഒരു പ്രധാന ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!