സൗദിക്കും ഇന്ത്യക്കുമിടയിൽ ജൂൺ 8 മുതൽ ഇന്ത്യൻ കമ്പനിയായ ആകാശ എയർ സർവീസ് ആരംഭിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ സ്ഥിരമായി സർവീസ് ആരംഭിക്കാൻ അനുമതി നൽകിയതായി സൗദി വ്യോമയാന അതോറിറ്റി വ്യക്തമാക്കി.
എയർ കണക്ടിവിറ്റി വർധിപ്പിക്കുന്നതിനും സൗദിയും ലോകവും തമ്മിലുള്ള വ്യോമബന്ധം വർദ്ധിപ്പിക്കുന്നതിനുമുള്ള അതോറിട്ടിയുടെ ശ്രമങ്ങളുടെ തുടർച്ചയാണിത്.
ജൂൺ 8 മുതൽ അഹമ്മദാബാദ്-ജിദ്ധ , മുംബൈ-ജിദ്ദ വിമാനത്താവളങ്ങൾക്കിടയിൽ പ്രതിവാര 14 സർവീസുകളുണ്ടാകും. ജൂലൈ നാലിന് ആരംഭിക്കുന്ന സർവീസുകളിൽ മുംബൈയിൽ നിന്ന് റിയാദിലേക്കുള്ള ഏഴ് പ്രതിവാര സർവീസുകളും ഉൾപ്പെടും. അധികൃതർ അറിയിച്ചതാണിത്.