ജിദ്ദ – ഇസ്രായേൽ പോലീസ് സംരക്ഷണത്തിലുള്ള അൽ-അഖ്‌സ മസ്ജിദിൽ ഇസ്രായേൽ അധിനിവേശ മന്ത്രിയും നെസെറ്റ് അംഗങ്ങളും നടത്തിയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
അത്തരം ലംഘനങ്ങളെയും പ്രകോപനപരമായ പ്രവർത്തനങ്ങളെയും രാജ്യം നിശിതമായി വിമർശിക്കുന്നു, അതേസമയം ഫലസ്തീൻ ജനതയ്‌ക്കൊപ്പം നിൽക്കുകയും ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമ്പൂർണ്ണവുമായ പരിഹാരത്തിൽ എത്തിച്ചേരാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും മന്ത്രാലയം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് ഇസ്രായേൽ പോലീസ് സംരക്ഷണത്തിൽ, നൂറുകണക്കിന് ഇസ്രായേലി കുടിയേറ്റക്കാരും അധിനിവേശ ഗവൺമെന്റിന്റെ ഒരു മന്ത്രിയും അൽ-അഖ്സ പള്ളിയിൽ അതിക്രമിച്ചു കയറിയത്.