അൽഹദ്ദയിൽ ഉപയോഗശൂന്യമായ കിണറുകൾ മൂടി

abaha

ജിദ്ദ- ഓൾഡ് ജിദ്ദ മക്ക റോഡിൽ ബഹറക്കു സമീപം അൽഹദ്ദയിൽ ഉപയോഗശൂന്യമായ രണ്ടു കിണറുകൾ കൃഷി പരിസ്ഥിതി ജലസേചന മന്ത്രാലയവും സിവിൽ ഡിഫൻസുമായി സഹകരിച്ച് മണ്ണിട്ടു മൂടി. അപരിചിത സന്ദർശകർക്കും വഴിയാത്രക്കാർക്കും സായാഹ്നങ്ങളിൽ ഉല്ലാസത്തിനിറങ്ങുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കുമെല്ലാം ഭീക്ഷണിയായിരുന്ന സാഹചര്യത്തിലാണ് കിണറുകൾ മൂടിയത്. ഉപയോഗശൂന്യമായ ആഴക്കിണറുകൾ പരിസ്ഥിതി നാശത്തിനും ഭൂഗർഭ ജലധാരയിലേക്ക് മലിനജലമെത്തിക്കുന്നതിനും കാരണമായേക്കാമെന്ന് വാട്ടർ അതോറിറ്റി മക്ക റീജണൽ തലവൻ മുഹ്‌യി അൽ ഖുബൈസി പറഞ്ഞു.

അതേസമയം തുറസ്സായ സ്ഥലങ്ങളിൽ ഇത്തരം കിണറുകൾ ശ്രദ്ധയിൽ പെടുന്നവർ കൃഷി പരിസ്ഥിതി മന്ത്രാലയവുമായി 939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!