അസീർ- അസീറിലെ അൽഹരിദ സെന്ററിൽ മൈക്രോവേവ് ഓവനിൽനിന്ന് പടർന്ന തീയിൽ വീട് കത്തിനശിച്ചു. സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം തീ വ്യാപിക്കുന്നത് തടയുകയും തീയണക്കുകയും ചെയ്തു.
അടുക്കളയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് കുടുംബം പരിഭ്രാന്തരായി. അവർ ഉടൻ തന്നെ വീടുവിട്ട് പുറത്തിറങ്ങുകയും വൈദ്യുതി ലൈൻ ഓഫ് ചെയ്യുകയും ചെയ്തു. ഇതിനിടെ സിവിൽ ഡിഫൻസിനേയും വിവരമറിയിച്ചിരുന്നു.