റിയാദ് – സൗദി അറേബ്യയിലെ ഓട്ടോമൊബൈൽ സ്പെയർ പാർട്സുകളുടെ ഗുണനിലവാരവും വിലയും മന്ത്രാലയം കർശനമായി നിരീക്ഷിക്കുമെന്ന് വാണിജ്യ മന്ത്രി ഡോ. മജീദ് അൽ ഖസബി. ബുധനാഴ്ച രാജ്യത്തെ 36 കാർ ഏജൻസികളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, സ്‌പെയർ പാർട്‌സുകളുടെ ഗുണനിലവാരത്തിലും വിലയിലും കർശന നിയന്ത്രണത്തോടെ ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് ഉയർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ട് വ്യക്തമാക്കി.
അതേസമയം ആനുകാലിക അറ്റകുറ്റപ്പണികളും വാറന്റി സേവനങ്ങളും നൽകുന്നതിലും ഉപഭോക്താക്കൾക്ക് ആവശ്യമായ സ്പെയർ പാർട്‌സുകൾ ലഭ്യമാക്കുന്നതിലും തങ്ങളുടെ പങ്ക് വഹിക്കാൻ അൽ-ഖസബി രാജ്യത്തെ ഓട്ടോമൊബൈൽ ഡീലർമാരോട് അഭ്യർത്ഥിച്ചു.
ഓട്ടോമൊബൈൽ പാർട്‌സുകളുടെ മതിയായ വിതരണം ഉറപ്പാക്കുന്നതിനെക്കുറിച്ചും മെയിന്റനൻസ്, വാറന്റി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും മന്ത്രി ഡീലർമാരുമായി ചർച്ച നടത്തി. ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി മന്ത്രാലയം പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.