റിയാദ്: അൽഉല ഡേറ്റ് ഫെസ്റ്റിവൽ ലേലത്തിൽ 6 മില്യൺ റിയാൽ (1.6 മില്യൺ ഡോളർ) നേടിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സെപ്തംബർ 8 നാണ് ഫെസ്റ്റിവൽ ആരംഭിച്ചത്.
റോയൽ കമ്മീഷൻ ഫോർ അൽഉല സംഘടിപ്പിക്കുന്ന വാർഷിക പരിപാടി പ്രദേശത്തിന്റെ സംസ്കാരത്തിന്റെ ആഘോഷവും സമ്പദ്‌വ്യവസ്ഥയ്ക്ക് അനുഗ്രഹവുമാണ്. നവംബർ 11 വരെ എല്ലാ വെള്ളിയും ശനിയാഴ്ചയുമാണ് പരിപാടികൾ നടക്കുന്നത്.
വിറ്റഴിച്ച ഉൽപ്പന്നങ്ങളുടെ അളവിനും മൂല്യത്തിനനുസരിച്ച് കർഷകർക്കുള്ള അവാർഡുകളും ഫെസ്റ്റിവലിൽ നൽകുന്നുണ്ട്.
നാഷണൽ സെന്റർ ഫോർ പാം & ഡേറ്റ്സ് , കാർഷിക വികസന ഫണ്ട്, റോയൽ കമ്മീഷൻ, പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
75,000 റിയാലാണ് ($19,997) ഒന്നാം സമ്മാനമായി ലഭിക്കുന്നത്, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 50,000 റിയാൽ, 30,000 റിയാൽ എന്നിവ ലഭിക്കും.