റിയാദ്-റിയാദിൽ വെച്ച് ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പൻ (56) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കൾ താമസസ്ഥത്തിനടുത്ത അലിയ്യുബ്നു അലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പതിനഞ്ച് വർഷമായി റിയാദ് ഫാക്ടറി പാനൽ ബോർഡ് കംബനിയിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ ഉമയമ്മ. മക്കൾ: സച്ചു, അഞ്ചു. മൃതശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.