അൽ-ഖർജ് – റിയാദ് മേഖലയിലെ അൽ-ഖർജ് ഗവർണറേറ്റിൽ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ഒരാൾ ഗുരുതരാവസ്ഥയിലാണ്. കുറ്റകൃത്യത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു. നേരത്തെയുണ്ടായ തർക്കത്തെ തുടർന്നാണ് ഇരുവിഭാഗം ആളുകൾ തമ്മിൽ വാക്കേറ്റമുണ്ടായത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തവരെയും അറസ്റ്റ് ചെയ്തതായി വക്താവ് വ്യക്തമാക്കി. സൗദി സൈബർ ക്രൈം വിരുദ്ധ നിയമം ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.