റിയാദ് – അൽഖർജ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡ് താൽക്കാലികമായി അടച്ചതായി അൽഖർജ് നഗരസഭ അറിയിച്ചു. വടക്ക് കിംഗ് അബ്ദുല്ല റോഡ് ഇന്റർസെക്ഷൻ മുതൽ തെക്ക് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡിന്റെ അവസാനം വരെയുള്ള ഭാഗവും അംറ് ബിൻ അൽആസ് റോഡ് ഇന്റർസെക്ഷനുമാണ് അടച്ചത്. നവീകരണ ജോലികൾക്കും പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡിനെ ദക്ഷിണ അൽഖർജുമായി ബന്ധിപ്പിക്കാനുമാണ് റോഡ് അടച്ചതെന്നും നഗരസഭ വ്യക്താമാക്കി.