1200 വർഷം പഴക്കം: സൗദിയിൽ പുരാതന നഗരം കണ്ടെത്തി

ancient city

റിയാദ്: മക്ക പ്രവിശ്യയിലെ അൽ ലീത്തിൽ പുരാതന നഗരം കണ്ടെത്തി. 1200 വർഷം പഴക്കമുള്ള പുരാതന നഗരമാണ് കണ്ടെത്തിയിരിക്കുന്നത്. മൺപാത്രങ്ങൾ, കൽപാത്രങ്ങൾ, അലങ്കാര ഉപകരണങ്ങൾ, ഹിജ്റ രണ്ടാം നൂറ്റാണ്ടിലെ സ്വർണ്ണ ദിനാർ തുടങ്ങിയവയെല്ലാം കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ചൈനീസ് പോർസലൈനും കണ്ടെത്തിയ ഉൾപ്പെടുന്നുണ്ട്. അക്കാലത്ത് ചൈനയുമായി നടന്നിരുന്ന വ്യാപാര ബന്ധത്തെ അടിവരയിടുന്നതാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഹിജ്റ രണ്ടാം നൂറ്റാണ്ട് മുതൽ അൽസരീൻ പ്രധാന തുറമുഖ നഗരം ആയിരുന്നു.

കടലോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചരക്ക് പാതയിലെ പ്രധാന കേന്ദ്രം കൂടിയായിരുന്നു ഈ സ്ഥലം. ചൈനയുടെ നാഷണൽ കൾച്ചറൽ ഹെറിറ്റേജ് അതോറിറ്റിയുടെ സഹകരണത്തോടെ ഹെറിറ്റേജ് കമ്മീഷൻ ആണ് പര്യവേഷണ പദ്ധതി നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!