വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിക്കുന്നത് കുറ്റകരമാക്കാനുള്ള ഡാനിഷ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് അറബ് പാർലമെന്റ്

arab parliament

റിയാദ്- ഡെൻമാർക്കിൽ വിശുദ്ധ ഗ്രന്ഥങ്ങളെ അവഹേളിക്കുന്നത് കുറ്റകരമാക്കാനുള്ള ഡാനിഷ് സർക്കാരിന്റെ നീക്കത്തെ അറബ് ലീഗിന്റെ നിയമനിർമ്മാണ സമിതിയായ അറബ് പാർലമെന്റ് സ്വാഗതം ചെയ്തു. ഡെൻമാർക്ക്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ ഖുർആനിനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് അറബ് ലോകത്ത് ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്നാണ് ഡെൻമാർക്കിലെ ഡെന്മാർക്കിലെ മധ്യവലത് സർക്കാർ നിർദ്ദിഷ്ട നിയമം അവതരിപ്പിച്ചത്.

ഖുർആന്റെ പകർപ്പുകൾ കത്തിക്കുന്ന സംഭവങ്ങൾ കുറയ്ക്കുന്നതിന് ഈ തീരുമാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറബ് പാർലമെന്റ് സ്പീക്കർ അദെൽ ബിൻ അബ്ദുൾ റഹ്മാൻ അൽഅസൗമി ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം ‘ഡെൻമാർക്കിന്റെ മാതൃക പിന്തുടരാൻ’ സ്വീഡനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും അൽഅസൗമി ആഹ്വാനം ചെയ്തു. മതപരമായ വിശുദ്ധികളെയും ചിഹ്നങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കൂട്ടായ തലത്തിൽ സമാനമായ നിയമം സ്വീകരിക്കണമെന്നും അദ്ദേഹം യൂറോപ്യൻ പാർലമെന്റിനോട് അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!