റിയാദ്: സോഷ്യൽ മീഡിയയിലൂടെ ഹാഷിഷും ടാബ്‌ലെറ്റുകളും പ്രദർശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് മൂന്ന് സൗദി പൗരന്മാരെ സൗദി അധികൃതർ അറസ്റ്റ് ചെയ്തു. അതോടൊപ്പം മെഡിക്കൽ നിയന്ത്രണത്തിന് വിധേയമായി 11,290 ആംഫെറ്റാമൈൻ ഗുളികകളും മറ്റ് ഗുളികകളും ഇടപാട് നടത്തിയതിന് അൽ-അഫ്ലാജിൽ ഒരു പൗരനെയും അധികൃതർ അറസ്റ്റ് ചെയ്തു.
പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.
മയക്കുമരുന്ന് വിതരണമോ കള്ളക്കടത്ത് പ്രവർത്തനങ്ങളോ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരുമായി ബന്ധപെടുന്നമെന്ന് സൗദി സർക്കാർ അറിയിച്ചു.