അബഹ – അസീർ പ്രവിശ്യയിലെ ശആർ ചുരംറോഡ് സ്വഫർ ആറിന് വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കും. ജനറൽ അതോറിറ്റി ഫോർ റോഡ്സാണ് ഇക്കാര്യം അറിയിച്ചത്. നാലു മാസം മുമ്പ് ശവ്വാൽ മാസത്തിലാണ് അറ്റകുറ്റപ്പണികൾക്കായി റോഡ് അടച്ചത്. അസീർ പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളെയും നജ്റാൻ, റിയാദ്, ജിസാൻ, അൽബാഹ, മക്ക പ്രവിശ്യകളെയും അസീർ പ്രവിശ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡ് ആണ് ശആർ ചുരംറോഡ്. സുരക്ഷാ നിലവാരവും റോഡിന്റെ ഗുണനിലവാരവും ഉയർത്താനും പ്രവിശ്യയിൽ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ചുരംറോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ റോഡ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു.