ദോഹ – ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ ഖത്തറിൽ നടക്കുന്ന 2023 ഏഷ്യൻ കപ്പിനുള്ള തയ്യാറെടുപ്പിനായി സൗദി അറേബ്യയുടെ ദേശീയ ഫുട്ബോൾ ടീം അംഗങ്ങളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചു. കോച്ച് റോബർട്ടോ മാൻസിനിയാണ് ഗ്രീൻ ഫാൽക്കൺസിന്റെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്.
സൗദി ടീമിൽ നിന്ന് അവസാന ഘട്ടത്തിൽ നാല് കളിക്കാരെ മാൻസിനി ഒഴിവാക്കി. 2023 ലെ ഏഷ്യൻ കപ്പിൽ മത്സരിക്കുന്ന ഗ്രീൻ ഫാൽക്കൺസിനായുള്ള അവസാന 26 കളിക്കാരുടെ പട്ടികയിൽ നവാഫ് അൽ അഖിദി, റാഗിദ് നജ്ജാർ, അഹമ്മദ് അൽ കസർ, ഹസ്സൻ കാദിഷ്, ഔൻ അൽ സലൂലി, അലി അൽ ബുലൈഹി, അലി ലജാമി, ഹസൻ തംബക്തി, സഊദ് തംബക്തി എന്നിവർ ഉൾപ്പെടുന്നു. അബ്ദുൽ ഹമീദ്, ഫവാസ് അൽ സഖുർ, അയ്മൻ യഹ്യ, അബ്ദുല്ല അൽ ഖൈബാരി, മുഖ്താർ അലി, അബ്ദുല്ല അൽ മാലികി, ഫൈസൽ അൽ ഗാംദി, ഈദ് അൽ മുവല്ലദ്, സേലം അൽ ദൗസരി, അബ്ബാസ് അൽ ഹസൻ, നാസർ അൽ ദൗസരി, മുഹമ്മദ് കണ്ണോ, സാമി അൽ മുവല്ലദ്, ഫഹദ് അൽ മുവ്വലദ് , അബ്ദുൽറഹ്മാൻ ഗരീബ്, ഫിറാസ് അൽ ബുറൈകൻ, അബ്ദുല്ല റാദിഫ്, സാലിഹ് അൽ ഷെഹ്രി എന്നിവരെ ഉൾപ്പെടുത്തി.
ടൂർണമെന്റിന് മുന്നോടിയായി, ഗ്രീൻ ഫാൽക്കൺസ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കും: ജനുവരി 4 ന് ലെബനനെതിരെ, ജനുവരി 9 ന് പലസ്തീനെതിരെ, ജനുവരി 10 ന് ഹോങ്കോങ്ങിനെതിരെയുമാണ് സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.
2023 ലെ ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് 6 ൽ ഒമാൻ, കിർഗിസ്ഥാൻ, തായ്ലൻഡ് എന്നീ ദേശീയ ടീമുകൾക്കൊപ്പം സൗദി ടീം മത്സരിക്കാൻ ഒരുങ്ങുകയാണ്.