ഹാങ്‌സോ – ചൈനയിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ ഓട്ടത്തിൽ 1:48.05 മിനിറ്റിൽ ഒന്നാമതെത്തി സൗദി ഓട്ടക്കാരൻ എസ്സ ക്‌സ്‌വാനി സ്വർണം നേട്ടം സ്വന്തമാക്കി. 21 കാരനായ അത്‌ലറ്റ് എസ ക്‌സ്‌വാനി സൗദി അറേബ്യയുടെ രണ്ടാമത്തെ സ്വർണവും ഏഷ്യൻ ഗെയിംസിലെ അഞ്ചാമത്തെയും മെഡൽ നേട്ടമാണിത്.
ഈ വർഷമാദ്യം നേടിയ 1:47:18 മിനിറ്റ് എന്ന തന്റെ വ്യക്തിഗത മികച്ച പ്രകടനം മറികടക്കാനായില്ലെങ്കിലും, ഏഷ്യൻ ഗെയിംസിലെ തന്റെ കരിയറിലെ ആദ്യത്തെ സ്വർണ്ണ മെഡൽ ക്‌സ്‌വാനി സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിനിടെ, 400 മീറ്ററിൽ യൂസഫ് മസ്രാഹി സ്വർണം നേടിയിരുന്നു, ഈയിനത്തിൽ സൗദി അറേബ്യയുടെ ആദ്യ മെഡൽ നേട്ടമാണിത്.
പോൾവോൾട്ടിൽ ഹുസൈൻ അൽ ഹിസാം വെള്ളിയും 200 മീറ്ററിൽ അബ്ദുല്ല അബ്കർ വെള്ളിയും ഷോട്ട്പുട്ടിൽ മുഹമ്മദ് ടോലു വെള്ളിയും നേടിയിട്ടുണ്ട്.