മക്ക – സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഈ നടപടി അന്താരാഷ്ട്ര നയതന്ത്ര നിയമങ്ങളുടെയും നയതന്ത്ര പ്രതിരോധ നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച സിറിയയിലെ ഇറാൻ്റെ എംബസിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബെറിഞ്ഞു, മൂന്ന് മുതിർന്ന കമാൻഡർമാർ ഉൾപ്പെടെ ഏഴ് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടതായി ഇറാൻ വൃത്തങ്ങൾ അറിയിച്ചു. ഡമാസ്കസിലെ മെസെഹ് ജില്ലയിൽ എംബസി കോമ്പൗണ്ടിലെ കോൺസുലർ കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്. ഖുദ്സ് ഫോഴ്സിൻ്റെ സീനിയർ കമാൻഡറായ മുഹമ്മദ് റെസ സഹേദി ഉൾപ്പെടെ ഏഴ് ഇറാനിയൻ സൈനിക ഉപദേഷ്ടാക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.