റിയാദ് – അൽ-ബത്ത ലാൻഡ് ക്രോസിംഗ് വഴി 4 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം സൗദി സുരക്ഷാ ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. അൽ-ബത്ത വഴി രാജ്യത്തേക്ക് അയച്ച ഒരു ചരക്കിൽ ഒളിപ്പിച്ച നിലയിൽ 4,152,000 ഗുളികകൾ കണ്ടെത്തിയതായി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പ്രോസിക്യൂഷൻ അധികാരികൾക്ക് റഫർ ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.