Search
Close this search box.

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന പ​രി​ശോ​ധ​നയ്ക്ക് ഓ​ഗ്​​മെൻറ​ഡ്​ റി​യാ​ലി​റ്റി ക​ണ്ണ​ട​ക​ൾ

augmented reality

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന പ​രി​ശോ​ധ​ന പ്ര​ക്രി​യ രേ​ഖ​പ്പെ​ടു​ത്താ​നും ലം​ഘ​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ഓ​ഗ്​​മെൻറ​ഡ്​ റി​യാ​ലി​റ്റി ക​ണ്ണ​ട​ക​ൾ. ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഓ​ഗ്‌​മെൻറ​ഡ് റി​യാ​ലി​റ്റി ഗ്ലാ​സു​ക​ളു​ടെ നൂ​ത​ന പ​തി​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. വെ​റും ആ​റ്​ സെ​ക്ക​ൻ​ഡ് സ​മ​യ​ത്തി​നു​ള്ളി​ൽ ഡാ​റ്റ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ സെൻറ​റി​ലേ​ക്ക് ഇ​തി​ലൂ​ടെ വി​വ​ര​ങ്ങ​ൾ അ​യ​ക്കാ​ൻ സാ​ധി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്ക്​ ഗ​താ​ഗ​ത അ​തോ​റി​റ്റി ഓ​ഗ്​​മെൻറ​ഡ്​ റി​യാ​ലി​റ്റി ക​ണ്ണ​ട​ക​ൾ​ പ​രീ​ക്ഷി​ച്ച​ത്.

വി​ജ​യ​ക​ര​മാ​ണെ​ന്ന്​ ക​ണ്ട​തി​നെ​തു​ട​ർ​ന്നാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സീ​സ​ണി​ൽ ഓ​ഗ്‌​മെൻറ​ഡ് റി​യാ​ലി​റ്റി ഗ്ലാ​സ്സു​ക​ൾ വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ലൂ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന സ​മ​യം 600 ശ​ത​മാ​നം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​നും മ​ക്ക​യി​ലേ​ക്കും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കും തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ കൃ​ത്യ​മാ​യി ഉ​റ​പ്പു​വ​രു​ത്താ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഓ​ഗ്​​മെൻറ​ഡ് റി​യാ​ലി​റ്റി സാ​ങ്കേ​തി​ക​വി​ദ്യ​യു​ള്ള ക​ണ്ണ​ട​ക​ൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!