സൗദിയ വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി ബംഗ്ലാദേശി യുവതി

girls birth in flight

ജിദ്ദ – സൗദി അറേബ്യൻ എയർലൈൻസായ സൗദിയയിൽ ബംഗ്ലാദേശി യുവതി പെൺകുഞ്ഞിന് ജന്മം നൽകി. വിമാനത്തിലെ ജീവനക്കാരാണ് യുവതിക്ക് അടിയന്തര സഹായവും പരിചരണവും നൽകിയത്.

യാത്രക്കാരി വിമാനത്തിൽ പ്രസവിച്ചതായി എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്ന് വിവരം ലഭിച്ചയുടൻ ആവശ്യമായ വൈദ്യസഹായം നൽകുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ജിദ്ദ അധികൃതർ അറിയിച്ചു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിമാനത്താവളത്തിലെ അത്യാഹിത മെഡിക്കൽ വിഭാഗത്തോട് ആവശ്യപ്പെട്ടു. അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ വിമാനം അടുത്തുള്ള ഗേറ്റിൽ പാർക്ക് ചെയ്യാൻ പൈലറ്റിന് നിർദ്ദേശം നൽകി. യോഗ്യരായ സൗദി വനിതാ മെഡിക്കൽ സംഘം അമ്മയ്ക്കും നവജാത ശിശുവിനും ആവശ്യമായ എല്ലാ അടിയന്തര സേവനങ്ങളും നൽകി.

അമ്മയുടെയും നവജാത ശിശുവിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം ഉറപ്പുവരുത്തി. പിന്നീട് യുവതിയെയും കുഞ്ഞിനെയും ആംബുലൻസിൽ കിംഗ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സിലേക്ക് കൊണ്ടുപോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!