ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ഡോം തായിഫിൽ; ‘ബട്ടർഫ്‌ളൈ ഡോം’ പദ്ധതിയ്ക്കായുള്ള കരാറിൽ ഒപ്പുവെച്ചു

biggest glass dome

തായിഫ്: തായിഫിൽ ‘ബട്ടർഫ്‌ളൈ ഡോം’ പദ്ധതി സ്ഥാപിക്കും. ഇതിനായി തായിഫ് മുനിസിപ്പാലിറ്റിയും ഫറാഷത് ഗെയിം എന്റർടൈൻമെന്റ് കമ്പനിയും തമ്മിൽ നിക്ഷേപ കരാറിൽ ഒപ്പുവച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്താകും നിർമ്മാണം നടത്തുന്നത്.

33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ‘യുലിസസ് ബട്ടർഫ്‌ലൈ ഗാർഡൻസ്’ നിർമ്മിക്കുന്നത്. ഹോളോഗ്രാം ഹാൾ, ബട്ടർഫ്‌ളൈ എക്‌സിബിഷൻ, ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ഡോം, പൂന്തോട്ടം തുടങ്ങിയവയാണ് നിർമ്മിക്കുന്നത്. 2,827 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 60 മീറ്റർ വ്യാസവും 23 മീറ്റർ ഉയരവുംമുള്ള പൂന്തോട്ടം സസ്യങ്ങൾ, പൂക്കൾ, ചിത്രശലഭങ്ങൾ എന്നിവയുടെ സങ്കേതമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു കോഫി ലോഞ്ച്, വിവിധ പരിപാടികൾക്കും വിനോദ പ്രവർത്തനങ്ങൾക്കുമായി സ്റ്റേജ്, ഔട്ട്‌ഡോർ ഗാർഡൻ, പാരിസ്ഥിതിക തടാകം തുടങ്ങിയവയും പ്രൊജക്ടിന്റെ ഭാഗമായി ഒരുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!