റിയാദ്- റിയാദിൽ മസ്ജിദിന്റെ വാതില്‍ വീണ് ബീഹാര്‍ സ്വദേശി മരിച്ചു. ബീഹാര്‍ ദര്‍ഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ മസ്ജിദിന്റെ ഇരുമ്പുവാതില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചത്. നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റര്‍ സനദ് ആശുപത്രിയിലും മറ്റൊരാളെ അല്‍മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. റിയാദില്‍ ഖബറടക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.