ബൈക്കുകൾ വാടകക്കെടുക്കാൻ അനുമതി 17 വയസിന് മുകളിലുള്ളവർക്ക് മാത്രമാക്കി സൗദി

saudi

റിയാദ്: ബൈക്കുകൾ വാടകക്കെടുക്കാൻ അനുമതി 17 വയസിന് മുകളിലുള്ളവർക്ക് മാത്രമാക്കി ചുരുക്കി സൗദി അറേബ്യ. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെൽമറ്റ് അണു നശീകരണത്തിന് വിധേയമാക്കണം. ഗവൺമെന്റ് പ്ലാറ്റ് ഫോമായ സർവ്വേയിലാണ് ബൈക്കുകളും സ്‌കൂട്ടറുകളും വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയമാണ് പുതിയ നിയമങ്ങൾ പ്രസിദ്ധീകരിച്ചത്. പരിഷ്‌കരിച്ച നിയമങ്ങൾ ഇപ്രകാരമാണ്: 17 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ഇനി ബൈക്കുകൾ വാടകക്ക് നൽകാൻ അനുവദിക്കൂ. ഓരോ പ്രാവശ്യം വാടകയ്ക്ക് കൊടുത്തതിന് ശേഷവും ഹെൽമറ്റ് അണുനശീകരണത്തിന് വിധേയമാക്കി എന്ന് സ്ഥാപനം ഉറപ്പാക്കണം.

ബൈക്കും സ്‌കൂട്ടറും വാടകയ്ക്ക് നൽകുന്ന എല്ലാ കടകളും സ്റ്റാളുകളും സിവിൽ ഡിഫൻസിന്റെ അനുമതി നേടണം. സ്ഥാപനങ്ങൾക്ക് വ്യവസായ രജിസ്ട്രേഷൻ, നിക്ഷേപ കരാർ എന്നിവ നിർബന്ധമാണ് തുടങ്ങിയവയാണ് പുതിയ നിയമങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!