ഹായില്‍ – നഗരത്തിലെ ബിനാമി ബിസിനസ് സംശയിക്കുന്ന ഏതാനും സ്ഥാപനങ്ങള്‍ കണ്ടെത്തി. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ റെയ്ഡുകളിലാണ് സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. ബിനാമി വിരുദ്ധ നിയമം അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനു മുന്നോടിയായി ചോദ്യം ചെയ്യുന്നതിന് സ്ഥാപന ഉടമകളെ ബന്ധപ്പെട്ട വകുപ്പുകള്‍ വിളിപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം വാണിജ്യ മന്ത്രാലയ, നഗരസഭാ നിയമ ലംഘനങ്ങളും ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങളും പരിശോധനകള്‍ക്കിടെ കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ മന്ത്രാലയം, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് റെയിഡ് നടത്തിയത്.