ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം; വിദേശികൾക്ക് നിർദ്ദേശവുമായി കുവൈത്ത്

biometric registration

കുവൈത്ത് സിറ്റി: ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് വിദേശികളോട് ആവശ്യപ്പെട്ട് കുവൈത്ത്. ഡിസംബർ 31 ന് മുമ്പ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. 30,32,971 പേർ ഇതിനകം ബയോമെട്രിക് നടപടിക്രമങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 7,54,852 പേർ ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ്, പേഴ്സണൽ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റുകൾ എന്നിവയുൾപ്പെടെ നിയുക്ത സ്ഥലങ്ങളിൽ ബയോമെട്രിക് പ്രക്രിയ പൂർത്തിയാക്കാം. ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ-കബീർ, ജഹ്റ എന്നിവിടങ്ങളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റുകളും അലി സബാഹ് അൽ-സലേം (ഉം അൽ-ഹെയ്മാൻ), ജഹ്റ എന്നിവിടങ്ങളിലെ കോർപ്പറേറ്റ് പ്രോസസ്സിംഗിനുള്ള പേഴ്സണൽ ഐഡന്റിഫിക്കേഷൻ വകുപ്പുകളിലും ബയോമെട്രിക്സ് ചെയ്യാൻ കഴിയുമെന്ന് അധികൃതർ വിശദീകരിച്ചു.

കുവൈത്തിൽ താമസിക്കുന്ന വിദേശികൾക്ക് രജിസ്‌ട്രേഷനായി സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘മെറ്റ’ വഴിയോ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം. കുവൈത്ത് സ്വദേശികൾക്ക് അനുവദിച്ചിരുന്ന സമയം സെപ്റ്റംബറിൽ കഴിഞ്ഞു. നടപടികൾ സ്വീകരിക്കാത്തവരുടെ എല്ലാ സർക്കാർ, ബാങ്കിങ് ഇടപാടുകളിലും ‘ബ്ലോക്ക്’ ഏർപ്പെടുത്തിയിട്ടുണ്ട്. ബയോമെട്രിക്സ് പൂർത്തിയായാലുടൻ ബ്ലോക്ക് നീക്കം ചെയ്യുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!