Search
Close this search box.

പ്രവാസികൾക്ക് ജനന രജി​സ്ട്രേ​ഷ​ൻ ഇനി ലളിതമായി ചെയ്യാം

absher

സൗദിയിൽ പ്ര​വാ​സി​ക​ൾ​ക്ക് മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ അ​ബ്‌​ഷി​ർ പ്ലാ​റ്റ്ഫോം വ​ഴി ഓ​ൺ​ലൈ​ൻ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ സി​വി​ൽ സ്​​റ്റാ​റ്റ​സ് ഏ​ജ​ൻ​സി അ​റി​യി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് രീ​തി​യിലുള്ള ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ
​ശേ​ഷം അ​വ​രു​ടെ വി​ലാ​സ​ങ്ങ​ളി​ലേ​ക്ക് ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​യ​ക്കു​ന്ന​തി​ന് അ​ഭ്യ​ർ​ഥ​ന ന​ൽ​കാ​മെ​ന്ന് ഏ​ജ​ൻ​സി വ്യക്തമാക്കി.

പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ നി​യ​മം ഏ​റെ സൗകര്യപ്രദവും ഇതിലെ ന​ട​പ​ടി​ക​ൾ വളരെ ലളി​ത​വു​മാ​ണ്. ആദ്യം അ​ബ്ഷി​ർ പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്തതിന് ശേഷം ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ സേ​വ​നം തി​ര​ഞ്ഞെ​ടു​ക്കു​ക. തിരഞ്ഞെടുത്ത ശേഷം ആ​വ​ശ്യ​മാ​യ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കുക. തുടർന്ന് ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തു​ക. അവസാനമായി രേ​ഖ​ക​ളും ഡെ​ലി​വ​റി​യും തെരഞ്ഞെടുത്താൽ സർട്ടിഫിക്കറ്റ് നേരിട്ട് വീട്ടിലെത്തും.

എന്നാൽ ഇതുവരെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് സി​വി​ൽ അ​ഫ​യേ​ഴ്​​സ്​ (അ​ഹ്​​വാ​ൽ മ​ദ​നി) മ​ന്ത്രാ​ല​യ​ത്തി​ൽ മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​ൻ അ​പ്പോ​യ്മെ​ന്‍റ് എ​ടു​ക്കണമായിരുന്നു. അതിനു ശേഷം ജ​ന​ന രജിസ്‌ട്രേഷൻ ഓഫി​സി​ൽ നേ​രി​ട്ടെ​ത്തി ജനന സർട്ടിഫിക്കറ്റ് കൈ​പ്പ​റ്റേ​ണ്ടി​യി​രു​ന്ന ന​ട​പ​ടി​യാ​ണ് ഇ​പ്പോ​ൾ ല​ളി​ത​മാ​ക്കി​യ​ത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!