റിയാദ്- റിയാദ് അസീസിയയില്‍ ലോണ്ട്രിക്കടയില്‍ സ്‌ഫോടനം. കെട്ടിടത്തിന്റെ മുന്‍ഭാഗം സ്‌ഫോടനത്തില്‍ തകര്‍ന്നു. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് ഏറ്റിട്ടില്ല. കെട്ടിടത്തിന്റെ ഏതാനും മീറ്റര്‍ ദുരെത്തേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ തെറിച്ചു വീണിരുന്നു. സമീപത്തെ കടകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്.
വിവരമറിഞ്ഞ ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തി. കെട്ടിടത്തിലെ താമസക്കാര്‍ക്ക് ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍ എങ്ങനെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കിയിട്ടില്ല.